പറവൂർ: സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിനെത്തുടർന്ന് ചേന്ദമംഗലത്തിലെ സി.പി.ഐ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായി പി.ഡി. വർഗ്ഗീസ് എൽ.ഡി.എഫ് കൺവീനർ സ്ഥാനം രാജിവെച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവും എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റുമാണ്. പാർട്ടിയിലെ ഔദ്യോഗിക പദവികളിൽ നിന്ന് രാജിവെച്ചു കൊണ്ട് പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയതായും അറിയുന്നു. ചേന്ദമംഗലം പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിൽ ഇത്തവണ ആറ് വാർഡുകൾ സി.പി.ഐക്ക് നൽകിയതിൽ അഞ്ചും വനിതാ വാർഡുകളാണ്. ശേഷിക്കുന്ന പതിമൂന്നാം വാർഡായ മനക്കോടത്ത് മത്സരിക്കാൻ വർഗീസ് ആഗ്രഹം പ്രകടിപ്പിച്ചു. പാർട്ടി അംഗത്വം പോലുമില്ലാത്ത ഒരാൾക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി.