പെരുമ്പാവൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പട്ടികജാതി വർഗക്കാരെയും, വനിതകളെയും ജനറൽ സീറ്റുകളിലും സ്ഥാനാർത്ഥികളാക്കി രാഷ്ട്രീയ നവോത്ഥാനത്തിന് തയ്യാറാകണമെന്ന് നവോത്ഥാന കർമ്മസമിതി ആവശ്യപ്പെട്ടു. ജാതിമതചിന്തകൾക്ക് അതീതരാണെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ പട്ടികവിഭാഗക്കാരെ സംവരണ വാർഡുകളിൽ മാത്രം സ്ഥാനാർത്ഥികളാക്കി രാഷ്ട്രീയ സമത്വം നിഷേധിക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. കെ.കെ. ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. എം.എ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശിവൻ കദളി, കെ.കെ. അപ്പു, കെ.കെ. തങ്കപ്പൻ, പി.പി. ചന്തു, പ്രദീപ് കുട്ടപ്പൻ എന്നിവർ സംസാരിച്ചു.