പെരുമ്പാവൂർ: 67ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ 20 വരെ താലൂക്കിലെ സഹകരണ സംഘങ്ങളിൽ വച്ച് വിവിധ പരിപാടികളോടെ സഹകരണ വാരാചരണം നടത്തും.രാവിലെ സഹകരണ ഭവനിൽ സർക്കിൾ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ സഹകരണ പതാക ഉയർത്തും. 10.30ന് മുഖ്യമന്ത്രി സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കും.

കുറുപ്പംപടി സഹകരണ ബാങ്കിന്റെ പെരുമ്പാവൂർ ശാഖാ ഹാളിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. താലൂക്ക്തല ഉദ്ഘാടനം നിർവഹിക്കും. കോവിഡാനന്തര കർത്തവ്യവും ഉത്തരവാദിത്വവും എന്ന വിഷയത്തെ അസ്പദമാക്കി റിട്ട. ജോയിന്റ് രജിസ്റ്റാർ പി.ബി. ഉണ്ണികൃഷ്ണൻ പ്രബന്ധാവരണം നടത്തും.20 ന് സമാപന സമ്മേളനം വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ വച്ച് വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.