കാലടി: യൂസഫ് മെമ്മോറിയൽ ലൈബ്രറി തുറവുങ്കര ഓൺലൈൻ പഠനകേന്ദ്രം ഉദ്ഘാടനവും ശിശുദിനാഘോഷവും ഇന്ന് വൈകിട്ട് 4.30ന് വായനശാല ഹാളിൽ നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്യും. എ.എ. സന്തോഷ്, ഹണി ഡേവീസ്, വി.കെ.അശോകൻ, എം.കെ. ലെനിൻ,പി.എച്ച്.നൗഷാദ് എ.എ.ഗോപി തുടങ്ങിയവർ പങ്കെടുക്കും.