കാലടി: എസ്.എൻ.ഡി.പി ലൈബ്രറി കാലടിയുടെ പ്രഥമ ബുധസംഗമം സാഹിത്യപുരസ്‌കാരം പ്രശസ്ത എഴുത്തുകാരനും തിരൂർ തുഞ്ചൻസ്മാരക ട്രസ്റ്റ് കോർഡിനേറ്ററുമായ ഡോ.കെ. ശ്രീകുമാറിന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് സമ്മാനിക്കും. ഇന്ന് ഉച്ചയ്ക്ക് 2 ന് ലൈബ്രറിയിൽ ചേരുന്ന പുരസ്‌കാര സമർപ്പണ സഭ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കെ.ബി സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കവി ശ്രീകുമാർ മുഖത്തല മുഖ്യാതിഥിയാകും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ സോമൻ, കാലടി സർവകലാശാല വേദാന്ത വിഭാഗം മേധാവി ഡോ. കെ. മുത്തുലക്ഷ്മി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഷാജി, ബിജു പി നടുമുറ്റം, എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി ബിനു പാറയ്ക്ക, ലൈബ്രറി വൈസ് പ്രസിഡന്റ് എം. വി ജയപ്രകാശ്, സെക്രട്ടറി കാലടി .എസ്. മുരളീധരൻ എന്നിവർ പങ്കെടുക്കും.ആദ്യകാല സിനിമാഗാനങ്ങൾ കോർത്തിണക്കി കെ.എൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സംഗീതമേ ജീവിതം പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഓൾഡ് ഈസ് ഗോൾഡ് കരോക്കെ ഗാനമേള നടക്കും.ശില്പവും പതിനായിരം രൂപയും, പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ശ്രീകുമാർ മുഖത്തല ചെയർമാൻ . ബിജു .പി .നടുമുറ്റം കൺവീനർ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.