കാലടി : കണ്ണുകൾ ദാനം നൽകിയ കാഞ്ഞൂർ സ്വദേശിയുടെ കുടുംബത്തെ ' കെ.പി.എം.എസ് അങ്കമാലി യൂണിയൻ അഭിനന്ദിച്ചു. കാഞ്ഞൂർ തറനിലം ഏത്താപ്പിള്ളി വീട്ടിൽ അയ്യപ്പൻ മകൻ ബിജുവിന്റെ കണ്ണുകളാണ് ദാനം നൽകിയത്. ഉദരരോഗം ബാധിച്ച് ബിജു കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. രണ്ടു കണ്ണുകളും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ദാനമായി നൽകി. കാഞ്ഞൂരിലെ വീട്ടിലെത്തിയാണ് കുടുംബത്തെ അഭിനന്ദിച്ചത്. കെ.പി.എം .എസ് അങ്കമാലി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ കനകം അശോകൻ സർട്ടിഫിക്കറ്റ് കൈമാറി.യൂണിയൻ പ്രസിഡന്റ് പി.എ. വാസു, സെക്രട്ടറി വി.വി കുമാരൻ, പി.പി.പരമേശ്വരൻ, കെ.പി കുഞ്ഞപ്പൻ, സി.കെ അശോകൻ എന്നിവരും പങ്കെടുത്തു.