ആലുവ: വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനി വട്ടപ്പറമ്പിൽ വീട്ടിൽ വൈശാഖി.എസ്. പ്രഭു (22) മരി​ച്ചു. ഫെഡറൽ ബാങ്കിന്റെ കോൾ സെന്ററിലെ ജീവനക്കാരിയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ജോലി സ്ഥലത്തു നിന്നും കുന്നത്തേരിയിലെ താമസസ്ഥലത്ത് വന്ന ശേഷമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് തീ ആളുന്നത് കണ്ട അയൽവാസികൾ വാതിൽ തല്ലിപ്പൊളിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും വ്യാഴാഴ്ച വൈകീട്ടോടെ മരിച്ചു. വൈശാഖിയുൾപ്പെടെ അഞ്ച് സ്ത്രീകൾ ഒന്നിച്ചാണ് ഇവിടെ താമസിക്കുന്നത്.