പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ വായനശാല ബാലവേദി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ഇന്ന് രാവിലെ 10 മണിക്ക് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ആദിഷ് പ്രവീൺ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും ഒറിഗാമി പരിശീലനവും നടക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്കൽ യൂണിറ്റ് ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.