പറവൂർ: പറവൂർ താലൂക്കിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അടിയന്തരമായി ആധാർ ചേർക്കണമെന്ന് പറവൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. എ.എ.വൈ (മഞ്ഞ) മുൻഗണന (പിങ്ക് ) കാർഡുകളിലുൾപ്പെട്ടവരുടെ ആധാർ ചേർക്കൽ പൂർത്തീകരിക്കാത്തതിനാൽ റേഷൻ വിഹിതം ലഭിക്കുന്നതിന് തടസങ്ങൾ നേരിടും. ഏതെങ്കിലും സാഹചര്യത്തിൽ ആർക്കെങ്കിലും ആധാർ ചേർക്കാൻ കഴിയുന്നില്ലെങ്കിൽ അതത് റേഷൻ കടകളിൽ 20ന് മുമ്പായി കാരണ സഹിതം അപേക്ഷ നൽകണം. ആധാർ ചേർക്കാതിരിക്കുകയോ അപേക്ഷ നൽക്കാത്തുമായവരെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസർ പറഞ്ഞു.