കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ വാരാഘോഷം തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ചൂരക്കാട് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ടി.എസ്.ഷൺമുഖദാസ് അദ്ധ്യക്ഷനാകും. എം.സി.സുരേന്ദ്രൻ പ്രബന്ധം അവതരിപ്പിക്കും. തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ സി.എൻ.സുന്ദരൻ, മുളന്തുരത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ജെ,.പൗലോസ്, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം ടി.സി.സൻജിത് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. തൃപ്പൂണിത്തുറ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.ജി.കല്പനദത്ത് സംസാരിക്കും. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് അടുത്ത കാലത്ത് പാർലമെന്റിൽ അവതരിപ്പിച്ച കാർഷിക ഭേദഗതി ബില്ലിനെ കുറിച്ച് സെമിനാറും ഉണ്ടാകും.