കൊച്ചി: ദീപാവലിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 5.30 മുതൽ എറണാകുളം ശിവക്ഷേത്രത്തിൽ ദീപകാഴ്ച നടക്കും. കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഭക്തർക്ക് പങ്കെടുക്കാമെന്ന് ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്,, ദേവസ്വം ഓഫീസർ എ.ആർ. രാജീവ് എന്നിവർ അറിയിച്ചു.