കൊച്ചി: ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 7.30നാണ് കൊടിയേറ്റം. നാളെ എഴുന്നള്ളിപ്പിൽ മൂന്നാനകൾ ഉണ്ടാകും. പാമ്പാടി രാജൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, മധുരപ്രം കണ്ണൻ, ശ്രീരാമൻ, കുറുവത്തൂർ ഗണേശൻ എന്നീ ആനകളാണ് എഴുന്നള്ളിപ്പിനെത്തുന്നത്.