nanma
നന്മയുടെ പുക്കാട്ടുപടി യൂണിറ്റ് ഏർപ്പെടുത്തിയ രാജു എടത്തല സ്മാരക അവാർഡ് അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിക്ക് കലാമണ്ഡലം അർച്ചന കൈമാറുന്നു

ആലുവ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ പുക്കാട്ടുപടി യൂണിറ്റ് ഏർപ്പെടുത്തിയ രാജു എടത്തല സ്മാരക അവാർഡിന് അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയെ തിരഞ്ഞെടുത്തു.

കലാമണ്ഡലം അർച്ചനയിൽ നിന്നും ലൈബ്രറി ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി. കേരള കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൂര്യ രാജു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ, ലളിത ഗോപിനാഥ്, കെ.എം. മഹേഷ്, എൻ.എം. ഷംസു, എസ്.എ.എം. കമാൽ, കെ.എ. ഷാജിമോൻ, ബൈജു എടത്തല, ഷേർളി മൈത്രി എന്നിവർ സംസാരിച്ചു.