തൃക്കാക്കര : തൃക്കാക്കര നഗരസഭയിലേക്ക് ബി.ഡി.ജെ.എസ് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എട്ട് വാർഡുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. ഇതിൽ അഞ്ചുപേരയാണ് പ്രഖ്യാപിച്ചത്. കെന്നഡി മുക്ക്, വാഴക്കാല ഈസ്റ്റ്, വല്യാട്ടുമുകൾ സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
കൊച്ചി നഗരസഭ പാടിവട്ടം ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർഥി കെ എസ് വിജയനാണ് പ്രഖ്യാപനം നടത്തിയത്. നിയോജകമണ്ഡലം പ്രസിഡൻറ് സി.സതീശൻ ജനറൽ സെക്രട്ടറി എംപി ജിനീഷ് സെക്രട്ടറി ടി.ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
സ്ഥാനാർത്ഥികൾ:
10 - കളത്തിക്കുഴി-മിനി ടീച്ചർ, 13 - അത്താണി രാജേശ്വരി, 16- കാക്കനാട് - വി.ടി ഹരിദാസൻ, 18 -കണ്ണങ്കേരി - കെ .കെ .ജാനകി,
20 - കുന്നത്തുചിറ - സതീഷ് കാക്കനാട്