election

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പാലിക്കേണ്ട മുൻ കരുതലുകൾ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

ഇവ അരുത്

• ഹസ്തദാനം ഒഴിവാക്കണം.
• വയോജനങ്ങൾ, കുട്ടികൾ, രോഗികൾ, ഗർഭിണികൾ എന്നിവരുമായി പ്രചരണത്തിന് പോവുന്നവർ സമ്പർക്കമരുത്.
• നോട്ടീസുകളുടെയും ലഘുലേഖകളുടെയും വിതരണം കുറയ്ക്കുക.

ഇവ വാങ്ങിയാൽ ഉടൻ കൈകൾ വൃത്തിയാക്കണം.
• പ്രചരണം സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരണം നടത്താനുള്ള നിർദ്ദേശം പാലിക്കുക.
• ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പെടെ പരമാവധി അഞ്ച് പേർ മാത്രം.
• വീടിനകത്തേക്ക് പ്രവേശിക്കരുത്. പുറത്തുനിന്നു വോട്ടഭ്യർത്ഥിക്കണം.
• രണ്ട് മീറ്റർ അകലം പാലിക്കണം.
• വീട്ടിലുള്ളവരും സ്ഥാനാർത്ഥിയും ടീമംഗങ്ങളും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം.

• സംസാരിക്കുമ്പോൾ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്.
• സാനിറ്റൈസർ കൈയിൽക്കരുതി ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കണം.

രോഗലക്ഷണമുള്ളവർ
പുറത്തിറങ്ങരുത്

• പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഒരു കാരണവശാലും പ്രചാരണത്തിനിറങ്ങരുത്. ഈ ലക്ഷണങ്ങളുള്ള വീട്ടുകാരും സന്ദർശനത്തിനെത്തുന്നവരെ കാണരുത്.
• ഏതെങ്കിലും സ്ഥാനാർത്ഥി കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റീനിൽ പ്രവേശിക്കുകയോ ചെയ്താൽ ഉടൻതന്നെ പ്രചാരണരംഗത്തുനിന്ന് മാറണം. നെഗറ്റീവായ ശേഷം ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം മാത്രമേ തുടർപ്രവർത്തനം നടത്താവൂ.
• കൊവിഡ് പോസിറ്റീവായ രോഗികളുടെയോ ക്വാറന്റീനിലുള്ളവരുടെയോ വീടുകളിൽ സ്ഥാനാർത്ഥി നേരിട്ടുപോകരുത്.

• സ്വന്തം വീടുകളിൽ മടങ്ങിയെത്തിയാലുടൻ സ്ഥാനാർത്ഥിയും ടീമംഗങ്ങളും വസ്ത്രങ്ങൾ സോപ്പുവെള്ളത്തിൽ കുതിർത്തുവെച്ച്, സോപ്പുപയോഗിച്ച് വൃത്തിയായി കുളിച്ചശേഷമേ മറ്റുള്ളവരുമായി ഇടപഴകാൻ പാടുള്ളൂ.