കളമശേരി: കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിനു തോമസ് രാജി വെച്ച് ഇടതു മുന്നണിയിൽ. ചേർന്നു. ജനകീയ വികസന പ്രവർത്തനങ്ങളിൽ യു.ഡി.എഫ് തുടരുന്ന നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ജിനു തോമസ് പറഞ്ഞു.
ജിനു തോമസ് മുൻ സെക്രട്ടറിയാണെന്നും നിലവിൽ സംഘടനാ ചുമതലയില്ലെന്നും വാർഡ് 27 ൽ മത്സരിക്കുന്നതിന് ഭാര്യക്കും ഭർത്താവിനും മാറി മാറി സീറ്റു കൊടുക്കുന്ന രീതി അനുവദിക്കില്ലെന്ന പാർട്ടി നിലപാടിനെ ചൊല്ലിയാണ് രാജിവച്ചതെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബഷീർ പ്രതികരിച്ചു.