v-muraleedharan-

നെടുമ്പാശേരി: ധാർമ്മികത എന്നത് അല്പമെങ്കിലുമുണ്ടെങ്കിൽ മുഖ്യമന്ത്രി കോടിയേരിയുടെ മാതൃക സ്വീകരിച്ച് രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നെടുമ്പാശേരി പാറക്കടവിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ രാജി അവരുടെ പാർട്ടി വിഷയമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾക്കെതിരെ ഗുരുതരമായ കേസും ആരോപണങ്ങളും ഉയർന്നിട്ടും എന്തുകൊണ്ട് കോടിയേരി പിന്തുടർന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങൾ ചോദിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.