cpm
നീലീശ്വരം തൊറോപ്പാടം കൊയ്ത്തുത്സവം കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എം.പി. അബു ഉദ്ഘാടനം ചെയ്യുന്നു

കാലടി: കെ.എസ്.കെ.ടി.യു മലയാറ്റൂർ-നീലീശ്വരംപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊറോപ്പാടത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കർഷക തൊഴിലാളി യൂണിയൻ കാലടി ഏരിയ സെക്രട്ടറി എം.പി.അബു നിർവഹിച്ചു.വില്ലേജ് പ്രസിഡന്റ് ടി.സി.വേലായുധൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ജെ.ബിജു, ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.വി.പ്രദീപ്, എരിയ കമ്മിറ്റി അംഗം എൻ.ശാരദ വിജയൻ , യൂണിയൻ വില്ലേജ് കമ്മിറ്റി അംഗങ്ങളായ വി. കെ. വൽസൻ, മഞ്ജു ബോസ്, എ.കെ.നാരായണൻ, ഷിജോകുരിയച്ചൻ, കെ.ഡാലി, പി.കെ.വേലായുധൻ, കെ.വി. ജോസ് എന്നിവർ പങ്കെടുത്തു.