m-p-binu-bdjs-
ജില്ലാ പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ മത്സരിക്കുന്ന പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു

പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന 18 സ്ഥാനാർത്ഥികളുടെ ആദ്യ ലിസ്റ്റ് ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിൽ അഞ്ചു വീതവും ചിറ്റാറ്റുകരയിൽ നാലും പറവൂർ നഗരസഭ, പുത്തൻവേലിക്കര പഞ്ചായത്ത് മൂന്നു വീതവും ഏഴിക്കരയിൽ രണ്ടും പറവൂർ ബ്ളോക്കിൽ ഒരു സീറ്റിലുമാണ് എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസ് മത്സരിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ മത്സരിക്കുന്ന പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനുവിന്റെയടക്കം 18 സ്ഥാനാർത്ഥികളുടെ ആദ്യ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. വാർഡും സ്ഥാനാർത്ഥികളും - വടക്കേക്കര പഞ്ചായത്ത് 7- കെ.വി. പ്രദീപ്, 11- കെ.ജി. ജോയോ, 12 അനീഷ്, 14- സജിത്ര സുനി. ചിറ്റാറ്റുകര പഞ്ചായത്ത് 3- റീമാ സുനി, 13- എം.ആർ. വിനോദ്, 6- പി.ജെ. ബിജു, ചേന്ദമംഗലം പഞ്ചായത്ത് 7- പി. സുനിൽകുമാർ, 13- എം.സി. പ്രശാന്ത്, 14- വി.എസ്. സുഭാഷ്, 17- ജോയൽ ജോസഫ്. പുത്തൻവേലിക്കര പഞ്ചായത്ത് 3- പി.കെ. വിക്രമൻ, 12- കെ. ചന്ദ്രപാലൻ, കോട്ടുവള്ളി പഞ്ചായത്ത് 10- കെ.ജി. ഉണ്ണികൃഷ്ണൻ, 18- ടി.ജി. സുരേഷ് ബാബു, 29- കെ.വി. ബിനോയ്. ഏഴിക്കര പഞ്ചായത്ത് 11- ശാനി രമേഷ് കുമാർ. എൻ.ഡി.എ മുന്നണിയിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് അടുത്ത ദിവസം എൻ.ഡി.എ നേതാക്കൾ പ്രഖ്യാപിക്കും. പത്രസമ്മേളനത്തിൽ ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു, വൈസ് പ്രസിഡന്റ് പ്രൊഫ. എം. മോഹൻ, ജനറൽ സെക്രട്ടറിമാരായ എം.കെ. സജീവ്, കെ.കെ. ശിവൻ, യൂത്ത് വിംഗ് സെക്രട്ടറി ജിയോ ഗോപി എന്നിവർ പങ്കെടുത്തു.