കാലടി: കാലടിയിൽ സഹകരണ വാരാഘോഷങ്ങൾക്ക് തുടക്കമായി. ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു .കാലടി ഫാർമേഴ്സ് ബാങ്കിൽ ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ പതാക ഉയർത്തി . ബോർഡ് അംഗം കെ. ഡി. ജോസഫ് , മനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ സംസാരിച്ചു .
ശ്രീ മൂലനഗരം സഹകരണ ബാങ്കിൽ പ്രസിഡന്റ് എൻ .സി ഉഷാകുമാരി ,തിരുവൈരാണിക്കുളത്ത് എം. കെ. കലാധരൻ, കാഞ്ഞൂർ കിഴക്കുംഭാഗം ബാങ്കിൽ പ്രസിഡന്റ് ടി .എ. ശശി ,കാഞ്ഞൂരിൽ പ്രസിഡന്റ് പ്രൊഫെ എം ബി ശശി ധരൻ,
അയ്യംമ്പുഴ സർവീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്റ് എം സി ജോസും പതാക ഉയർ ത്തി. സഹകരണ വാരാഘോഷം 20 വരെ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.