sndp-chakkumarassey-
ചക്കുമരശ്ശേരി ശാഖായോഗം ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരങ്ങൾ എം.വി. ഷാജി മാസ്റ്റർ സമ്മാനിക്കുന്നു

പറവൂർ: ചക്കുമരശ്ശേരി എസ്.എൻ.ഡി.പി ശാഖായോഗം ഏർപ്പെടുത്തിയ തുണ്ടത്തിൽ ഗംഗാധരൻ മാസ്റ്റർ സ്മാരക വിദ്യാഭ്യാസ പ്രോത്സാഹന നിധി വിദ്യാർത്ഥികൾക്ക് നൽകി. എൻ.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ എം.വി. ഷാജിമാസ്റ്റർ പുരസ്കാരങ്ങളും കാഷ് അവാർഡും സമ്മാനിച്ചു. ശാഖാ പ്രസിഡന്റ് എൻ.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.പി. ബിനു, സെക്രട്ടറി കെ.സി. ഗിരീഷ്, കമ്മിറ്റിയംഗം പ്രതാപൻ എന്നിവർ സംസാരിച്ചു.