കാലടി: നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്കുളി ലെ എസ്.പി.സി, എസ്.വി.സി യുടെ ആഭിമുഖ്യത്തിൽ പത്തു വയസിനു താഴെയുള്ള 70 കുട്ടികൾക്ക് ശിശുദിനത്തോട് അനുബന്ധിച്ച് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. ഡ്രസ്, ഭക്ഷണം, കോസ് മെറ്റിക് ഇനങ്ങൾ ചേർന്നതാണ് സമ്മാനങ്ങൾ .മാനേജർ സുബിൻ കുമാർ, ഹെഡ്മാസ്റ്റർ ആർ.ഗോപി, പി.ടി.എ.പ്രസിഡന്റ് വിജി റെജി, അദ്ധ്യാപകരായ അഖിൽ അനിൽ ,ബിജി ജോസഫ്, വിദ്യാർത്ഥികളും പങ്കെടുത്തു.