പറവൂർ: പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷനും താലൂക്ക് മർച്ചന്റ് വെൽഫെയർ സൊസൈറ്റിയും അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരങ്ങളും മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ സഹായവും വാർദ്ധക്യകാല സഹായധനവും വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് വിതരണോദ്ഘാടനം നിർവഹിച്ചു. പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി അഡ്വ. എ.ജെ റിയാസ്, സെക്രട്ടറി പി.ബി. പ്രമോദ്, ട്രഷറർ രാജു ജോസ്, എം.ജി. വിജയൻ, എൻ.എസ്. ശ്രീനിവാസ്, കെ.എ. ജോഷി എന്നിവർ സംസാരിച്ചു.