kma

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കെ.എം.എ ലീഡർഷിപ്പ് പുരസ്‌ക്കാര വിതരണവും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നിർവഹിച്ചു. എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാർ മാനേജ്‌മെന്റ് ലീഡർഷിപ്പ് പുരസ്‌ക്കാരം ചീഫ് സെക്രട്ടറിയിൽ നിന്ന് സ്വീകരിച്ചു. ഈവർഷത്തെ പദ്ധതികൾ കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഐ.സി ചെയർമാനും പുരസ്‌ക്കാര ജേതാവുമായ എം.ആർ. കുമാർ, മുൻ പ്രസിഡന്റുമാരായ ജിബു പോൾ, പ്രസാദ് കെ. പണിക്കർ, മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് കമ്മിറ്റി ചെയർ എസ്. രാജ്‌മോഹൻ നായർ, സെക്രട്ടറി ജോമോൻ കെ ജോർജ് എന്നിവർ സംസാരിച്ചു.