santhi
ലോക ആയുർവേദ ദിനാചരണത്തിന്റെ ഉദ്ഘാടനം ഡോ. റിജു നിർവഹിക്കുന്നു. ഡോ. ആതിര, ഡോ. വീണാദേവി എന്നിവർ സമീപം.

എറണാകുളം : ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിൽ നടന്ന ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഡോ. കെ. റിജു കെ നിർവഹിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടികൾക്കും തുടക്കമായി. പോസ്റ്റ് കോവിഡ് ചികിത്സകളും പ്രതിരോധ ചികിത്സകൾക്കുമായി ഒരുമാസം നീണ്ടുനിൽക്കുന്ന സൗജന്യ വൈദ്യപരിശോധനയും ബി. പി ചെക്കപ്പും സൗജന്യ പ്രതിരോധ കഷായ വിതരണവും തുടങ്ങി. ഡോ.റിജു നയിക്കുന്ന പോസ്റ്റ് സ്‌ട്രോക് ക്ലിനിക്, ഓർത്തോ സ്‌പെഷ്യലിസ്രറ് ഡോ. അനിയൻലാൽ നയിക്കുന്ന ഓർത്തോക്ലിനിക്. നട്ടെല്ല് രോഗങ്ങൾ, നടുവേദനക്ക് ഡോ. ആതിര നയിക്കുന്ന ബാക്ക് പെയിൻ ക്ലിനിക്, ഗർഭാശയ മുഴ, ആർത്തവ തകരാറുകൾ, വെള്ളപോക്ക് എന്നീ രോഗങ്ങൾക്ക് ഡോ. വീണ ദേവി നയിക്കുന്ന ഷീ ക്ലിനിക്കും ഉണ്ടായിരിക്കും. ആരോഗ്യ ശീലങ്ങളെക്കുറിച്ച് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും . ആയുർവേദ ചികിത്സാരംഗത്തെ പ്രമുഖർ ചികിത്സാ അനുഭവങ്ങൾ പൊതുജനങ്ങളുമായി പങ്കു വയ്ക്കുന്നതിന് ശാന്തിഗിരി ഹെൽത്ത്‌കെയർ റിസർച്ച് ഓർഗനൈസേഷൻ വേദിയൊരുക്കും .
ഫോൺ : 8111916007, 9074683560.