മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള റോഡിൽ മധ്യവയസ്‌കനെ തടഞ്ഞ് നിർത്തി ഉപദ്രവിച്ച് മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇടുക്കിജില്ല കുമളിപാഴൂർ വീട്ടിൽ തോമസ് (32), കോട്ടയം ജില്ല പൊൻകുന്നം തെക്കേത്തു കവല, കൊക്കപ്പിള്ളിൽ വീട്ടിൽ രാകേഷ് (31), പൊൻകുന്നം ബസേലിയോസ് ഹോസ്‌പിറ്റലിന് സമീപം അമ്പാട്ട് വീട്ടിൽ ജിജോ ജോൺ (34), എന്നിവരെയാണ് മൂവാറ്റുപുഴ സബ്ബ് ഇൻസ്‌പെക്ടർ വി. കെ.ശശികുമാറും സംഘവും അറസ്റ്റ് ചെയ്തത്.പ്രതികളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.