മൂവാറ്റുപുഴ: യു.ഡി.എഫ് മുസ്ലിം ലീഗിന് അനുവദിച്ച സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂവാറ്റുപുഴ നഗരസഭയിൽ നാല് വാർഡുകളിലാണ് ലീഗ് മത്സരിക്കുന്നത്. വാർഡ് എട്ട് നസീമ മൂസ, വാർഡ് 9പി.എം.അബ്ദുൽ സലാം, വാർഡ് 10ഷൈല അബ്ദുള്ള, വാർഡ് 12 ലൈല തൊങ്ങനാൽ. പായിപ്ര ഗ്രാമപഞ്ചായത്തിൽ വാർഡ് 3 ഷിജി ഷമീർ, വാർഡ് 4 ഒ.എം.സുബൈർ, വാർഡ് 5 എം.എസ്.അലി, വാർഡ് 6 സുലൈഖ മക്കാർ, വാർഡ് 8 ടി.എം.ഹാഷിം, വാർഡ് 14പി.സി.രാജൻ, വാർഡ് 17 മുഹമ്മദ് ഷാഫി, വാർഡ് 18 വി.ഇ.നാസർ. ആയവന ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് സുറുമി അജീഷ്, വാർഡ് 4 ഉഷ രാമകൃഷ്ണൻ. ആവോലി ഗ്രാമപഞ്ചായത്തിൽ വാർഡ് 2 അഷറഫ് മൈതീൻ, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 10 നിസാർ.വി.എം എന്നിവർ മത്സരിക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് വാർഡുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. മുളവൂർ ഡിവിഷനിൽ എം.എം.സീതിയും, അടൂപറമ്പ് ഡിവിഷനിൽ റജൂന മുഹമ്മദുമാണ് മത്സരിക്കുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.ബഷീറും സെക്രട്ടറി എം.എം.സീതിയും അറിയിച്ചു.