ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി. 21 സീറ്റിൽ 18 എണ്ണത്തിൽ കോൺഗ്രസും മൂന്നിടത്ത് ലീഗുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന 20ൽ മാത്രം സ്ഥാനാർത്ഥി സംബന്ധിച്ച ആശയകുഴപ്പമുണ്ട്.
കോൺഗ്രസ് മത്സരിക്കുന്ന വാർഡും സ്ഥാനാർത്ഥികളും ചുവടെ. 1. ഓമന ശിവശങ്കരൻ, 2 മീര മുരളീധരൻ, 3. സജിത അശോകൻ, 5. സന്ധ്യ പ്രദീപ് കുമാർ, 6. ആർ. ശ്രീരാജ്, 8.കെ.കെ. ജിന്നാസ്, 9. ടി.എം. സെയ്ത് കുഞ്ഞ്, 10. മുഹമ്മദ് അൻവർ, 11. സൽമത്ത് അനൂപ്, 12. സഞ്ചു വർഗ്ഗീസ്, 13.എം.കെ. ബാബു, 14. സുനിത കാസിം, 15 ധന്യ ഉണ്ണികൃഷ്ണൻ, 16. വി.ജി. ജയകുമാർ, 17. കെ.എസ്. താരാനാഥ്, 18 തനൂജ, 21 സുരേഷ് മുട്ടത്തിൽ. 20ൽ സിന്ധു അനിൽദാസിനെയാണ് പരിഗണിക്കുന്നത്. ലീഗ് മത്സരിക്കുന്ന നാലിൽ ഷാഹിന ബീരാനും 19ൽ കെ.കെ. അഷറഫും മത്സരിക്കും. ഏഴിൽ ലീഗിന്റെ സ്വതന്ത്രയാണ് മത്സരിക്കുന്നത്.