klm
ഭിന്ന ശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്ക് പലിശരഹിത വായ്പ എന്റെ നാട് ചെയർമാൻ ഷാബു തെക്കുംപുറം വിതരണം ചെയ്യുന്നു

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഭിന്നശേഷിക്കാരായ ലോട്ടറി വില്പനക്കാർക്ക് 10000 രൂപ വീതം പലിശരഹിത വായപ നൽകി. വിതരണോദ്ഘാടനം എന്റെ നാട് ചെയർമാൻ ഷിബു തെക്കപുറം നിർവഹിച്ചു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ലോട്ടറി ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടിലായ കച്ചവടക്കാർക്കാണ് പലിശരഹിത വായ്പ വിതരണം ചെയ്തത്.12 മാസ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കാവുന്ന രീതിയിലാണ് വായ്പ നൽകിയിരിക്കുന്നത്.ഭിന്നശേഷിക്കാരായ 100 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ജോർജ്ജ് കുര്യപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി പ്രകാശ്, റീന സോണി, കുമാരൻ കെ.എസ്,‌റ്റൈബി ജോസഫ്, ജ്യോതിഷ് കെ. തുടങ്ങിയവർ പങ്കെടുത്തു.