പറവൂർ: രാഷ്ട്രശിൽപിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 131 മത് ജന്മദിനം ലോകസമാധാന ദിനമായി പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, കെ.എ. അഗസ്റ്റിൻ, എം.ടി. ജയൻ, പി.വി. ലാജു തുടങ്ങിയവർ സംസാരിച്ചു.