പറവൂർ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു -ചരിത്രബോധവും യുക്തിചിന്തയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് പി.പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പൂയപ്പിള്ളി തങ്കപ്പൻ വിഷയാവതരണം നടത്തി. പറവൂർ ബാബു, സി.എ. രാജീവ് തുടങ്ങിയവർ സംസാരിച്ചു.