തൃക്കാക്കര : ജില്ലയിൽ രണ്ടാം ദിനം നാമനിർദേശ പത്രിക സമർപ്പിച്ചത് 9 സ്ഥാനാർത്ഥികൾ. നോർത്ത് പറവൂർ നഗര സഭയിൽ രണ്ട് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. നാല് നാമനിർദേശ പത്രി ഇവിടെ നിന്നും വിതരണം ചെയ്തു. എടത്തല ഗ്രാമപഞ്ചായത്തിൽ മൂന്നു സ്ഥാനാർത്ഥികളാണ് നാമ നിർദേശപത്രിക സമർപ്പിച്ചത്. നാല് പത്രികകൾ ഇവിടെ നിന്നും കൈമാറി. കല്ലൂർകാട്, കുന്നുകര, ആമ്പല്ലൂർ, മുളന്തുരുത്തി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ഓരോ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.