കൊച്ചി : എറണാകുളം ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ സദ്ഗമയ സ്പെഷ്യൽ ക്ലിനിക്കിന്റ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ചു ‘വർണക്കൂട്ടം ' ഓൺലൈൻ ശാസ്ത്ര - കരകൗശല പ്രദർശനം സംഘടിപ്പിച്ചു. പുല്ലേപ്പടിയിലെ ജില്ലാ ഹോമിയോ ആശുപത്രിൽ സൂപ്രണ്ട് ഡോ. ജിജി വർഗീസിന്റ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീന റാണി ഉദ്ഘാടനം ചെയ്തു . ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ ആശംസകൾ അറിയിച്ചു . സദ്ഗമയ കൺവീനർ ഡോ. ശ്രീലേഖ ഡോ. ജിൻസി, സ്പെഷ്യൽ എഡ്യൂക്കേറ്റർ നീനു എന്നിവർ സംസാരിച്ചു.