തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി. രാവിലെ കാഴ്ചശീവേലി നടന്നു. വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി കൊടിയേറ്റി. കൊവിഡ് നിയന്ത്രണങ്ങൾ മൂലം മൂന്നാനകളെയാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. കാഴ്ചക്കാർക്ക് നിയന്ത്രണമുള്ളതിനാൽ ജനത്തിരക്കുമില്ല. പഞ്ചാരിമേളത്തിന് ഇക്കുറി മേള പ്രമാണി കുട്ടൻമാരാരും പങ്കെടുക്കുന്നില്ല. മറ്റു പരിപാടികൾക്കും നിയന്ത്രണമുണ്ട്. എന്നാൽ ക്ഷേത്രത്തിലെ ആചാര ചടങ്ങുകൾ പതിവുപോലെ നടക്കും. 21ന് ആറാട്ടോടെ സമാപിക്കും.