കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് ചൂണ്ടി വാർഡിലെ കാരിക്കാട്ട് മല മനിച്ചേരിതാഴം, കണ്യാട്ടുകുടി മനിച്ചേരിത്താഴം, ചെമ്മല കോളനി ആശാരിമറ്റം റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, വനിതാ കമ്മീഷനംഗം അഡ്വ. ഷിജി ശിവജി എന്നിവർ ചേർന്ന് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നീമ ജിജോ അദ്ധ്യക്ഷയായി. പോൾ വെട്ടിക്കാടൻ, സാലി ബേബി, എ. സുഭാഷ്, ഗീത ശശി, എം.എൻ. അജിത്, പി.വി. റെജി, ബിന്ദു സാജു എന്നിവർ സംസാരിച്ചു.