പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 11ന് വേണുഗോപാൽ വെമ്പിള്ളി ദീപം പ്രകാശിപ്പിക്കും. 20ന് രാവിലെ 11ന് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ചടങ്ങുകൾ നടക്കും. 21 ന് രാവിലെ രാജാലങ്കാരദർശനം. രാത്രി നടക്കുന്ന തിരുക്കല്യാണ ചടങ്ങുകൾക്ക് തന്ത്രി വടക്കുംപുറം ശശിധരൻ, മേൽശാന്തി ഹരി എന്നിവർ കാർമ്മികത്വം വഹിക്കും.