പള്ളിക്കര: മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസിൽ ശതാബ്ദിയോട് അനുബന്ധിച്ച് നിർമിച്ച പുതിയ ഇരുനില സ്‌കൂൾ കോംപ്ലംക്‌സിന്റെ ഉദ്ഘാടനം ഡോ.എബ്രഹാം മാർ സേവേറിയോസ് നിർവഹിച്ചു. വികാരി ഫാ. തോമസ് എം.പോൾ, മാനേജർ കെ.ജോർജ് ഏബ്രഹാം, പ്രിൻസിപ്പൽ പി.വി. ജേക്കബ്, ഹെഡ്മാസ്​റ്റർ ജോസ് മാത്യു എന്നിവർ സംസാരിച്ചു.