കൂത്താട്ടുകുളം:ഓൺലൈൻ പഠനകാലത്ത് ശിശുദിനാഘോഷങ്ങളിൽ വ്യത്യസ്തത തീർത്ത് സമഗ്ര ശിക്ഷ കേരള.

കൂത്താട്ടുകുളം ബി.ആർ.സി പരിധിയിലെ പ്രത്യേക പരിഗണന വേണ്ട കുട്ടികളും തിരഞ്ഞെടുക്കപ്പെട്ട മറ്റ് കുട്ടികളും തിരുവനന്തപുരം പാലോട് ബി.ആർ.സി പരിധിയിലെ സ്കൂൾ കുട്ടികളുമായാണ് ജാലകങ്ങൾക്കുമപ്പുറം എന്ന പേരിൽ ഓൺലൈൻ ആഘോഷം നടത്തിയത്.എൽ.പി, യു.പി.സെക്കൻഡറി വിഭാഗങ്ങളിലായി ഇരുന്നൂറിലേറെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ് കലാസാംസ്കാരിക പരിപാടികളിലൂടെ സംവദിച്ചത്.ശിശുദിന സന്ദേശങ്ങൾ, കവിതകൾ, നാടൻ പാട്ടുകൾ, നൃത്തം, ചിത്രരചന, അഭിനയം, കഥ പറയൽ, പ്രാദേശിക കലാ രൂപങ്ങൾ, പ്രശ്ചന്ന വേഷം, തുടങ്ങി വിവിധ മേഖലകളിലുള്ള അവതരണങ്ങൾ നടന്നു. എൽ.പി.വിഭാഗത്തിൽ മണ്ണത്തൂർ ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥിനി അൽഫോൻസാ സണ്ണി ഉദ്ഘാടനം ചെയ്തു.

യു.പി.വിഭാഗത്തിന്റെ പരിപാടികൾ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ മറിയം പ്രകാശും, ഹൈസ്കൂൾ വിഭാഗം പരിപാടികൾ കാർത്തിക്കും ഉദ്ഘാടനം ചെയ്തു.എ.ഇ.ഒമാരായ ബോബി ജോർജ്, മിനി,ബി.പി.സിമാരായ ബിബിൻ ബേബി, ഡോ: ബിച്ചു കെ.എൽ, എച്ച്.എം ഫോറം സെക്രട്ടറിമാരായ പ്രകാശ്, എ.വി.മനോജ്,ട്രെയ്നർമാരായ, ഷൈല സേവ്യർ, മിനിമോൾ എബ്രാഹം, ഷാജി ജോർജ്, ബി ഷാനവാസ്, പ്രിയ ബി നായർ, സിജി ഇ.കെ, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ രാഹുൽ സി.രാജൻ, ഷൈനി പോൾ, ഷീജ, അഭിരാമി എസ്‌.കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.സംസ്ഥാനത്തെ 165 ബി.ആർ.സികൾ കേന്ദ്രികരിച്ചും ട്വിന്നിങ്ങ് പ്രോഗ്രാം നടത്തി.