accident
മിനിലോറി ബസിന് പിന്നിൽ ഇടിച്ച നിലയിൽ

അങ്കമാലി: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കെ.എസ്. ആർ. ടി ബസിന് പിന്നിൽ ലോറിയിടിച്ചു. ആർക്കും പരിക്കുകളില്ല. ഇന്നലെ ഉച്ച കഴിഞ്ഞ് 5 മണിയോടെ കുറ്റി അരീക്കൽ ജംഗ്ഷനിലായിരുന്നു അപകടം.ആലുവായിലേക്ക് പോകുകയായിരുന്ന ബസ് അരീക്കൽ സ്റ്റോപ്പിൽ നിറുത്തി ആളെ കയറുന്നതിനിടയിൽ കാലടിയിലേക്ക് പോകുകയായിരുന്ന സിവിൽസപ്ലൈയ്സിന്റെ മിനി ലോറി പിന്നിലിടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറേ നേരം വാഹന ഗതാഗതം തടസപെട്ടു.