കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുമണ്ഡപ സന്നിധിയിൽ സഹസ്ര ദീപകാഴ്ചയൊരുക്കി. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിന് യൂണിയൻ ചെയർമാൻ കെ.കെ കർണൻ ഭദ്രദീപം പകർന്നു. യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാത് രാജൻ, കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ,സുബിൻ എം.കെ എന്നിവർ നേതൃത്വം നൽകി. സൈബർ സേന യൂണിയൻ കൺവീനർ ബിനോയ് എൻ.ആർ, വേലു വി.എസ് എന്നിവർ പങ്കെടുത്തു.