ആലുവ: 67ാമത് സഹകരണ വാരാഘോഷത്തിന് ആലുവ അർബൻ ബാങ്കിൽ തുടക്കം. 20 വരെ നടക്കുന്ന വാരാഘോഷം ബാങ്ക് ചെയർമാൻ ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസി പി. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ടി.എച്ച്. അബ്ദുൾ റഷീദ്, പി.കെ. മുകുന്ദൻ, ജനറൽ മാനേജർ റബീന എന്നിവർ സംസാരിച്ചു.