പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ 100 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കുമ്പളങ്ങി പഞ്ചായത്തിലാണ് രോഗികളുടെ എണ്ണം കൂടുതൽ - 41, ചെല്ലാനം - 18, പള്ളുരുത്തി - 11, ഫോർട്ട് കൊച്ചി-9, തോപ്പുംപടി - 6, ഇടക്കൊച്ചി, കരുവേലിപ്പടി, മുണ്ടംവേലി, പെരുമ്പടപ്പ് തുടങ്ങിയ സ്ഥലങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.