കൊച്ചി: ക്ഷേത്രങ്ങളും ആരാധാനാലയങ്ങളും സംരക്ഷിക്കുക, അവഗണിക്കപ്പെട്ട ക്ഷേത്രകലകൾ പുനരുജ്ജീവിപ്പിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കുക, സ്വജനപക്ഷപാതിത്വത്തിനും അഴിമതിക്കുമെതിരെ പേരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർഷഭാരത ധർമ്മരക്ഷാപാർട്ടി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേനത്തിൽ അറിയിച്ചു. ചോറ്റാനിക്കര കേന്ദ്രീകരിച്ചാണ് സംഘടനയുടെ പ്രവർത്തനം. രമേഷ് വളൂർ (പ്രസിഡന്റ്) അനീഷ് തമ്പി (വൈസ് പ്രസിഡന്റ്,) ബാലു നായർ (ജോ.സെക്രട്ടറി )അരുൺകുമാർ (ഖജാൻജി )എന്നിവരാണ് ഭാരവാഹികൾ.