കൊച്ചി: എൻ.ഡി.എ സഖ്യകക്ഷിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് രണ്ടു സ്ഥാനാർത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചു. കുമ്പളങ്ങി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സി.വി. സുരേഷ്, കാരിയേലി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഏൽദോ പൗലോസ് പാണാട്ട് എന്നിവർ മത്സരിക്കുമെന്ന് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി എളമക്കര അറിയിച്ചു. കൊച്ചി കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും ബാക്കി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.