കൊച്ചി: കൊച്ചി കോർപ്പറേഷൻ 49 വൈറ്റില ഡിവിഷനിൽ യൂ.ഡി.എഫ് സ്ഥാനാർത്ഥിയായി സുനിത ഡിക്‌സൻ മത്സരിക്കുമെന്ന് ആർ .എസ്. പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അറിയിച്ചു. ആർ.എസ്.പിക്ക് വേണ്ടി മാറ്റി വച്ച സീറ്റാണിത്. എറണാകുളം ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷനിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് ജോർജ് സ്റ്റീഫൻ പറഞ്ഞു . 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആർ.എസ്.പി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് .