മൂവാറ്റുപുഴ: ദേശീയ ജനാധിപത്യ സഖ്യം നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമം നടത്തി.പായിപ്ര, വാളകം, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, ആരക്കുഴ തുടങ്ങിയ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി സംഗമം നടത്തി. എൻ.ഡി.എ ചെയർമാൻ വി.സി. ഷാജു, എൻ.ഡി.എ കൺവീനർ ഷൈൻ കെ. കൃഷ്ണൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കകുട്ടൻ, അരുൺ പി. മോഹനൻ, സെക്രട്ടറി കെ.കെ. അനീഷ്‌കുമാർ, ട്രഷറർ സുരേഷ് ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷൻ സ്ഥാനാർത്ഥി സെബാസ്റ്റ്യൻ മാത്യു തുരുത്തിപ്പിള്ളിൽ, വാളകം ഡിവിഷൻ സ്ഥാനാർത്ഥി, രേഖാ പ്രഹ്ലാദ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ സംസാരിച്ചു.