നെടുമ്പാശേരി: വ്യാജരേഖ ഉപയോഗിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരനെയും സഹായിച്ച എയർലൈൻസ് ജീവനക്കാരനെയും അറസ്റ്റുചെയ്തു. സ്പൈസ്ജെറ്റ് ജീവനക്കാരനായ വൈപ്പിൻ സ്വദേശി കീത്ത് ജോസഫ് (30), യു.കെയിലേയ്ക്ക് പോകുവാൻ വന്ന കോട്ടയം സ്വദേശി ഷെഫിൻ (28) എന്നിവരാണ് പിടിയിലായത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗേഷൻ വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. യാത്രക്കാരന്റെ വിസയിലും പാസ്പോർട്ടിലും കൃത്രിമം കണ്ടെത്തി. ഇവരെ നെടുമ്പാശേരി പൊലീസിന് കൈമാറി.
വിമാനത്താവളത്തിൽ ബഹളമുണ്ടാക്കിയ
യാത്രക്കാരൻ അറസ്റ്റിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ അറസ്റ്റുചെയ്തു. കുവൈറ്റിൽനിന്നും എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ കോട്ടയം സ്വദേശി നോഹിനാണ് (27) ബഹളം ഉണ്ടാക്കിയതിന് പിടിയിലായത്. വിമാനത്താവളത്തിലെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.