accident
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും,മിനി ലോറിയും

മൂവാറ്റുപുഴ:ഓട്ടോറിക്ഷയും,മിനി ലോറിയും കൂട്ടിയിച്ചു യാത്രക്കാരന് ഗുരുതര പരിക്ക്. എംസി റോഡ് ഈസ്റ്റ് മാറാടി ഹൈസ്കൂൾ കവലയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.മാറാടി ഭാഗത്തേക്ക് എത്തിയ ഓട്ടോറിക്ഷ മൂവാറ്റുപുഴ ഭാഗത്തേക്ക് മടങ്ങുന്നതിന്നായി തിരിക്കവേ കൂത്താട്ടുകുളത്ത് നിന്നും എത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വാഹനം തെന്നി മാറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു മിനി ലോറിയിയ്ക്ക് ഇടിച്ചു.അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോറിക്ഷ യാത്രകാരനെയും,നിസാര പരിക്കേറ്റ വാഹനങ്ങളിലെ ഡ്രൈവർമാരെയും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് ഗുരുതര പരിക്കായതിനെ തുടർന്ന് ഓട്ടോ യാത്രക്കാരനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.