kklm
സ്‌കൂൾ ഔഷധോദ്യാനത്തിലേക്ക് ഔഷധത്തൈകൾ നൽകിക്കൊണ്ട് ഡോ. അമൽ മേരി ഏലിയാസ്‌ദേശീയ ആയുർവേദ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ദേശീയ ആയുർവ്വേദ ദിനം വിവിധ പരിപാടികളോടെ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. സ്കൂൾ ഔഷധോദ്യാനത്തിലേയ്ക്ക് ഔഷധത്തൈകൾ നൽകിക്കൊണ്ട് ഡോ. അമൽ മേരി ഏലിയാസ് ആഘോഷപരിപാടികൾ ഉദ്ഘാടനംചെയ്തു.പി. ടി. എ. പ്രസിഡന്റ് പി. ബി. സാജു ഔഷധത്തൈകൾ ഏറ്റുവാങ്ങി. പി.ടി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, കമ്മിറ്റി ആംഗം കെ. പി. സജികുമാർ, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, പ്രോഗ്രാം കോർഡിനേറ്റർ ശ്യാംലാൽ വി. എസ്., പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ എന്നിവർ പങ്കെടുത്തു. കൂത്താട്ടുകുളം സെന്റ് മേരീസ് ആയുർവ്വേദ ക്ലിനിക്ക് ഡയറക്ടർ ഡോ. ജാസ്മിൻ സാം ആയുർവ്വേദിന സന്ദേശം നൽകി. ആയുർവേദ ഡോക്ടർമാരായ പൂർവ്വവിദ്യാർത്ഥികൾ ഡോ. രമ്യ കെ. ആർ, ഡോ. ശിവകേശ് രാജേന്ദ്രൻ, ഡോ. ആതിര രാധാകൃഷ്ണൻ, ഡോ. ജിത്തു സി. സോമൻ എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആഘോഷപരിപാടികളിൽ പങ്കാളികളായി.