പള്ളുരുത്തി: കഴിഞ്ഞതവണ മത്സരിച്ച മൂന്നുസീറ്റുകൾ മാത്രം ഇത്തവണ എൽ.ഡി.എഫ് അനുവദിച്ചതിൽ കുമ്പളങ്ങിയിലെ സി.പി.ഐ നേതൃത്വം കടുത്ത പ്രതിഷേധത്തിൽ. ഒരു സീറ്റിലും മത്സരിക്കില്ലെന്നും പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നുമാണ് സി.പി.ഐ നേതാക്കൾ പറയുന്നത്. ഇത്തവണ 5 സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റ് പോലും അധികം നൽകാൻ സി.പി.എം തയ്യാറായില്ലെന്നാണ് സി.പി.ഐയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ഉന്നത നേതാക്കൾ ജില്ലാ തലങ്ങളിൽ ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല.